• Home
  • kerala
  • ശ്രീനിവാസന്‍ വധം: സഹായിച്ച രണ്ടു പേര്‍ കൂടി പിടിയില്‍…കൊലയാളികൾ ഒളിവില്‍ തന്നെ

ശ്രീനിവാസന്‍ വധം: സഹായിച്ച രണ്ടു പേര്‍ കൂടി പിടിയില്‍…കൊലയാളികൾ ഒളിവില്‍ തന്നെ

പാലക്കാട്ട്‌ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകന്‍ മേലാമുറി ശ്രീനിവാസനെ കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വധത്തിന്‌ ഗൂഡാലോചന നടത്തിയവരാണ് ഇവരെന്ന്‌ പറയുന്നു. കൊലയാളികള്‍ക്ക്‌ സഹായങ്ങള്‍ ചെയ്‌തു കൊടുത്ത നാലു പേരെ ഇന്നലെ അറസ്‌റ്റു ചെയ്‌തിരുന്നു. ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച ഒരു സ്‌കൂട്ടറും ആയുധങ്ങൾ കൊണ്ടുവരാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തിയെന്നാണ് സൂചനകൾ. കൊലപാതകത്തിൽ കൃത്യം നടത്തിയവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത നാല് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കൊലയാളികളെ ശ്രീനിവാസന്റെ നീക്കം മനസിലാക്കി വിളിച്ചുവരുത്തിയവരാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *