• Home
  • kerala
  • സ്വകാര്യ ഹോട്ടലിൽ മഞ്ജു വാരിയർ എത്തി…വധഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തി

സ്വകാര്യ ഹോട്ടലിൽ മഞ്ജു വാരിയർ എത്തി…വധഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. നടന്‍ ദിലീപിന്റെ അനിയന്‍ അനൂപും ദിലീപിന്റെ വക്കീലും തമ്മിലുള്ള സംഭാഷണത്തില്‍ മഞ്‌ജുവാരിയരുമായി ബന്ധപ്പെട്ട്‌ ചില ഗൂഢാലോചനാപരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ മഞ്‌ജു വാരിയരുടെ മൊഴിയെടുത്തത്‌. മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മഞ്ജു ഉണ്ടായിരുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയാണ് മൊഴി എടുത്തത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലായിരുന്നു മൊഴിയെടുക്കല്‍. ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കിയെന്നും മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ നിര്‍ദേശിച്ചു. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണമെന്നും അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *