• Home
  • kerala
  • “മഞ്ജു മദ്യപിക്കുമെന്ന് മൊഴി നല്‍കണം”- ദിലീപിന്റെ അനിയനെ പറഞ്ഞ് പഠിപ്പിച്ച അഭിഭാഷകന്റെ ശബ്ദരേഖ‍ പുറത്തായി

“മഞ്ജു മദ്യപിക്കുമെന്ന് മൊഴി നല്‍കണം”- ദിലീപിന്റെ അനിയനെ പറഞ്ഞ് പഠിപ്പിച്ച അഭിഭാഷകന്റെ ശബ്ദരേഖ‍ പുറത്തായി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് പറഞ്ഞത്. മഞ്ജു സ്ഥിരം മദ്യപിക്കാറുണ്ടെന്നും പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി നല്‍കണം. വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചപ്പോള്‍ എല്ലാം നോക്കാമെന്നാണ് ചേട്ടന്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വെച്ച് തര്‍ക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവര്‍ഷത്തില്‍ കൂടുതലായിട്ട് ചേട്ടന്‍ മദ്യം തൊടാറില്ലെന്നും പറയണമെന്ന് അഭിഭാഷകന്‍ അനൂപിന് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *