• Home
  • latest news
  • കൊവിഡ്‌ കുതിക്കുന്നു, യു.പി.യിലെ ഗാസിയാബാദില്‍ നിരോധനാജ്ഞ, മാസ്‌ക്‌ നിര്‍ബന്ധം

കൊവിഡ്‌ കുതിക്കുന്നു, യു.പി.യിലെ ഗാസിയാബാദില്‍ നിരോധനാജ്ഞ, മാസ്‌ക്‌ നിര്‍ബന്ധം

ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തിങ്കളാഴ്ച അധികൃതർ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാസ്ക് നിർബന്ധമാക്കി. ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നാലോ അതിലധികമോ ആളുകൾ പൊതുസ്ഥലത്ത് ഒത്തുകൂടുന്നത് വിലക്കി. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *