• Home
  • kerala
  • സമാധാനയോഗത്തില്‍ നിന്നും ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി…സുബൈര്‍ വധത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍

സമാധാനയോഗത്തില്‍ നിന്നും ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി…സുബൈര്‍ വധത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്‌ ജില്ലാഭരണകൂടം വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ തര്‍ക്കം. സമാധാന ശ്രമങ്ങള്‍ വെറും പ്രഹസനമാണെന്ന്‌ ബി.ജെ.പി.നേതാക്കള്‍ ആരോപിച്ചു. അവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. സമാധാനശ്രമങ്ങളില്‍ ഒരു ആത്മാര്‍ഥതയും സര്‍ക്കാരിനില്ലെന്നും വെറും പ്രഹസനമാണെന്നും പാര്‍ടി സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്‌ണകുമാര്‍ ആരോപിച്ചു.
അതിനിടെ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റ വധത്തില്‍ നേരിട്ടു പങ്കെടുത്തവരെന്ന്‌ ആരോപിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റു ചെയ്‌തു. പാലക്കാട് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി ഒളിവിൽ കഴിയവേയാണ് പ്രതികളെ പിടികൂടിയത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *