• Home
  • kerala
  • എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊല : 4 പേർ കസ്റ്റഡിയിൽ

എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊല : 4 പേർ കസ്റ്റഡിയിൽ

എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബെെറിന്റെ കൊലപാതകത്തിൽ നാല് പേ‌ർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.

തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്.

ഇവർ ഇപ്പോൾ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും.

ഒരു വർഷം മുൻപ് എസ്ഡിപിഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

കൊലപാതകം നടന്ന പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സുബെെറിന്റെ സംസ്‌കാരം ഇന്ന് വെെകുന്നേരം നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുബെെറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാറയിലെ വീട്ടിലേയ്ക്ക് പോയി . വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാകും സംസ്‌കാരം.
കാറിലെത്തിയ സംഘമാണ് സുബെെറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *