• Home
  • latest news
  • ദാദര്‍-പുതുച്ചേരി എക്‌സ്പ്രസ് പാളം തെറ്റി..അപകട വീഡിയോ വൈറല്‍

ദാദര്‍-പുതുച്ചേരി എക്‌സ്പ്രസ് പാളം തെറ്റി..അപകട വീഡിയോ വൈറല്‍

ദാദര്‍-പുതുച്ചേരി എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്നു കോച്ചുകള്‍ ഇന്നലെ രാത്രി മുംബൈയില്‍ മാട്ടുങ്ങയ്ക്കും ദാദറിനും ഇടയില്‍ പാളം തെറ്റി. മറ്റൊരു ട്രെയിനുമായി വശങ്ങള്‍ ഉരസി നീങ്ങിയ ശേഷമായിരുന്നു പാളം തെറ്റല്‍. ആളപായം ആര്‍ക്കും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ട്രെയിനുകള്‍ അബദ്ധത്തില്‍ ഒരേ ട്രാക്കിലേക്ക് വന്നതാണ് കൂട്ടിയുരസലിന് കാരണമായതെന്നാണ് നിഗമനം.

സിഎസ്എംടി-ഗഡഗ് എക്‌സ്പ്രസ് ട്രെയിനുമായി ഇടിച്ചു നീങ്ങുകയായിരുന്നു ഉണ്ടായത്. ദാദര്‍-പുതുച്ചേരി ചാലൂക്യ എക്‌സ്പ്രസ് ആണ് അപകടത്തിനിരയായത്. ക്രോസിങിനിടെയാണ് ഗഡഗ് എക്‌സ്പ്രസ് പുതുച്ചേരി ട്രെയിനുമായി കൂട്ടിയുരസിയത് എന്ന് കരുതുന്നു. ്അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതില്‍ കാണുന്ന പ്രകാരം ആദ്യം ഇരു ട്രെയിനുകളും കൂട്ടിയുരസി നീങ്ങിയ ശേഷമാണ് പാളം തെറ്റിയതെന്ന് മനസ്സിലാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *