• Home
  • kerala
  • ആര്‍എസ്എസ് നേതാവിന്റെ കൊല: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്…കൊലയുടെ വിശദാംശങ്ങളില്‍ ചിലത്‌

ആര്‍എസ്എസ് നേതാവിന്റെ കൊല: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്…കൊലയുടെ വിശദാംശങ്ങളില്‍ ചിലത്‌

പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സിസി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ആറ് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ബൈക്കുകളിലായാണ് സംഘം എത്തിയതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. മൂന്ന് പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിയത്. ഈ സമയം മറ്റ് മൂന്ന് പേര്‍ ബൈക്കുകളില്‍ കാത്തിരിക്കുകയായിരുന്നു. ആക്രമണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തിരികെ എത്തിയവര്‍ ബൈക്കുകളില്‍ വേഗത്തില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തുടര്‍ക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേയ്ക്ക് തിരിച്ചു. ജില്ലയില്‍ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനായാണ് അദ്ദേഹത്തെ പാലക്കാട്ടേയ്ക്ക് നിയോഗിച്ചത്. കൂടുതല്‍ പോലീസുകാരെ ജില്ലയില്‍ വിന്യസിക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *