പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ വന്‍ വിജയം നേടി. തന്റെ വിജയം മമത ബാനര്‍ജിക്ക് സമര്‍പ്പിക്കുന്നതായി ബാബുല്‍സുപ്രിയോ പറഞ്ഞു. ഇന്ധനവില ഉള്‍പ്പെടെയുള്ളവ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയെന്ന് സുപ്രിയോ പറഞ്ഞു.
ആദ്യം തൃണമൂല്‍ നേതാവായിരുന്ന ബാബുല്‍ സുപ്രിയോ പിന്നീട് ബിജെപിയില്‍ ചേരുകയും അസ്സന്‍സോള്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് എം.പി.യും കേന്ദ്രമന്ത്രിയുമായിത്തീരുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി. തകര്‍ന്നിടിഞ്ഞതോടെ ബാബുല്‍ സുപ്രിയോ ബി.ജെ.പി. വിടുകയും തൃണമൂലിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. എം.പി. സ്ഥാനം രാജിവെച്ച സുപ്രിയോ നിയമസഭയിലേക്ക് മല്‍സരിച്ചത് സംസ്ഥാനത്ത് മന്ത്രിയായി മാറാന്‍ വേണ്ടിയാണ് എന്ന സൂചനയുണ്ട്. മമത സുപ്രിയോയെ മന്ത്രിസഭയിലേക്ക് എടുക്കാന്‍ സാധ്യതയുണ്ട്.













