• Home
  • latest news
  • രാജ്യത്ത് സിഗരറ്റ് വില്‍പന വന്‍ തോതില്‍ വര്‍ധിച്ചു…ഗോള്‍ഡ് ഫ്‌ളേക്ക് കുതിക്കുന്നു

രാജ്യത്ത് സിഗരറ്റ് വില്‍പന വന്‍ തോതില്‍ വര്‍ധിച്ചു…ഗോള്‍ഡ് ഫ്‌ളേക്ക് കുതിക്കുന്നു

ഇന്ത്യയിലെ സിഗരറ്റ് വില്‍പനയും ഉപയോഗവും കൊവിഡ് കാല നിയന്ത്രണങ്ങള്‍ക്കും ശേഷം ക്രമാതീതമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇക്കണോമിക്‌സ് ടൈംസ് ആണ് ഇതിന്റെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. മഹാമാരി തുടങ്ങിയ 2020-ല്‍ വിറ്റതിനേക്കാള്‍ എട്ട് മുതല്‍ പത്ത് ശതമാനം വരെ വര്‍ധന 2022-ല്‍ രേഖപ്പെടുത്തിയതായി പറയുന്നു. മാര്‍ച്ചില്‍ മാത്രം രണ്ടു ശതമാനം വര്‍ധനയുണ്ടത്രേ. രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് ഉല്‍പാദകരായ ഐ.ടി.സി.യുടെ മാര്‍ക്കറ്റ് പഠനത്തില്‍ നിന്നും വ്യക്തമാകുന്ന കണക്കാണിത്. ബിസിനസ് വര്‍ധിച്ചതോടെ കമ്പനിയുടെ ഷെയര്‍ മൂല്യവും മാര്‍ക്കറ്റില്‍ കുത്തനെ ഉയര്‍ന്നു.
64 മില്ലീമീറ്റര്‍ സിഗരറ്റിനാണ് ഏറ്റവും വില്‍പന. പ്രീമിയം കിങ് സൈസ് സിഗരറ്റും നല്ല വില്‍പനയാണ്. ഐ.ടി.സി.യുടെ പ്രിയപ്പെട്ട 64 മില്ലീമീറ്റര്‍ സിഗരറ്റായ ഗോള്‍ഡ് ഫ്‌ലേക്കും ക്യാപ്സ്റ്റനും വില്‍പന കുതിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി സിഗരറ്റ് വിലയില്‍, പ്രത്യേകിച്ച് 64 എം.എം.-ന്റെ വിലയില്‍ വര്‍ധന ഇല്ല. നികുതി ഘടനയില്‍ ഇന്ത്യാ ഗവണ്‍മെന്റ് മാറ്റമൊന്നും വരുത്താത്തതാണ് കാരണം. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ഒത്തു ചേരലുകളും സമ്മേളനങ്ങളും പാര്‍ടികളും പൂര്‍വ്വാധികം ആര്‍ഭാടമായി നടക്കാന്‍ തുടങ്ങിയതും സിഗരറ്റിന്റെ വില്‍പന കൂട്ടാന്‍ സഹായിച്ചു എന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *