• Home
  • world
  • ഇമ്രാന്‍ ഖാനെ പിന്തുണച്ച് ലാഹോറില്‍ ജനലക്ഷങ്ങളുടെ റാലി…വീഡിയോ

ഇമ്രാന്‍ ഖാനെ പിന്തുണച്ച് ലാഹോറില്‍ ജനലക്ഷങ്ങളുടെ റാലി…വീഡിയോ

പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന് പിന്തുണയുമായി ലാഹോറില്‍ രാത്രിയില്‍ ജനലക്ഷങ്ങള്‍ റാലി നടത്തി.

ഞായറാഴ്ച രാത്രിയില്‍ മൊബൈല്‍ ഫോണുകളിലെ വെളിച്ചം തെളിച്ചു കൊണ്ട് നടത്തിയ റാലിയില്‍ പങ്കെടുത്തവര്‍ പാക് പ്രതിപക്ഷത്തെയും ഇമ്രാന്‍ ഖാനെതിരെ നിന്ന കരസേനാ മേധാവി മേജര്‍ ബജ്‌വയെയും വിമര്‍ശിച്ചു.

പ്ലാസി യുദ്ധത്തില്‍ സിറാജ് ദൗളയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫര്‍ എന്ന സൈന്യാധിപനോടാണ് ബജ്വയെ അനുയായികള്‍ ഉപമിക്കുന്നത്. ബജ്വ ഇമ്രാന്‍ഖാനെ അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തു എന്നാണ് ഒരു അനുയായി ട്വിറ്ററില്‍ കുറിപ്പിലൂടെ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *