• Home
  • latest news
  • ജെഎന്‍യുവില്‍ വീണ്ടും എബിവിപി അക്രമം..മാംസ ഭക്ഷണത്തിന്റെ മറവില്‍ ഹോസ്റ്റല്‍ മെസ്സില്‍ സംഘട്ടനം

ജെഎന്‍യുവില്‍ വീണ്ടും എബിവിപി അക്രമം..മാംസ ഭക്ഷണത്തിന്റെ മറവില്‍ ഹോസ്റ്റല്‍ മെസ്സില്‍ സംഘട്ടനം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ കാവേരി ഹോസ്റ്റലില്‍ എബവിപി അക്രമം. രാമനവമി ദിവസം സസ്യേതര ഭക്ഷണം വിളമ്പി എന്ന് പറഞ്ഞായിരുന്നു അക്രമം നടത്തിയത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 50-ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി പറയുന്നുണ്ട്. അക്രമത്തെ എതിര്‍ത്ത ഇടതു വിദ്യാര്‍ഥികളുടെ നേരെ കല്ലേറും നടത്തിയതായി പറയുന്നുണ്ട്.
ഇടതു വിദ്യാര്‍ഥിസംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍, എസ് എഫ് ഐ, ഐസ, ഡിഎസ്എഫ് എന്നീ സംഘടനകളാണ് പരാതി നല്‍കിയത്. എബിവിപിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ഏതാനും ദിവസം മുമ്പാണ് മാംസഭക്ഷണം പൊതുസ്ഥലങ്ങളില്‍ വില്‍ക്കരുതെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പട്ട് രംഗത്തിറങ്ങിയത്. തെരുവില്‍ മാംസഭക്ഷണം വില്‍ക്കരുതെന്നും ഹിന്ദു ആഘോഷദിവസം മാംസക്കച്ചവടം നടത്തരുതെന്നും കര്‍ണാടകയിലും കഴിഞ്ഞ ദിവസം ഡെല്‍ഹിയിലും ഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തോടൊപ്പം ഭരണാധികാരികളും ഉത്തരവിറക്കുന്ന അവസ്ഥ ഉണ്ടായി. ഡല്‍ഹിയില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് വിവാദമായിത്തീര്‍ന്നിരുന്നു.
രാമനവമി ആഘോഷത്തിന്റെ ഭാഗമായി പലയിടത്തും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശില്‍ ഖാര്‍ഗോണ്‍ പട്ടണത്തില്‍ രാമനവമി ഘോഷയാത്രയില്‍ കല്ലേറുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *