സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ പാർട്ടി കോൺഗ്രസ് സമ്മേളനത്തിനിടയിൽ
കുഴഞ്ഞുവീണു. അവരെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ഐസിയുവിലാണ്. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.
ജമ്മു കശ്മീരിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














