• Home
  • kerala
  • കെ വി.തോമസിനെ പാർട്ടിക്ക് വേണ്ടെന്ന് കെ.സുധാകരൻ

കെ വി.തോമസിനെ പാർട്ടിക്ക് വേണ്ടെന്ന് കെ.സുധാകരൻ

കെ.വി.തോമസിനെ പാർട്ടിക്ക് വേണ്ടെന്ന് കെ.സുധാകരൻ. മുഖ്യമന്ത്രിയെ പ്രശംസിച്ചത് രാഷ്ട്രീയ സദാചാരമില്ലായ്മയാണ് . കെ റെയിലിനെ അനുകൂലിച്ചത് വിവരമില്ലായ്മയാണ്. തോമസ് ഒന്നുമില്ലായ്മയിൽ നിന്ന് കോൺഗ്രസിൽ എത്തി എല്ലാം നേടിയിട്ടും നന്ദി കാണിച്ചില്ല. തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി. സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയതായും സുധാകരന്‍ പറഞ്ഞു. കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങൾക്കു വേണ്ട. തോമസ് പാർട്ടിയിൽനിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും.
കൊള്ളാത്ത കൈകളിലാണു സ്ഥാനമാനങ്ങൾ നൽകിയതെന്ന ഖേദമുണ്ട്. തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി.എസ്.അച്യുതാനന്ദനാണ്, കോൺഗ്രസുകാർ വിളിച്ചിട്ടില്ല. തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണ്. മുക്കുവക്കുടിലിൽനിന്ന് വന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം. ഇനിയൊന്നും കിട്ടാൻ ഇല്ലെന്ന് കണ്ടാണ് പിണറായി കൺകണ്ട ദൈവമായത്-സുധാകരൻ പ്രതികരിച്ചു. ഒരു വര്‍ഷത്തോളമായി തോമസ് രഹസ്യമായി സിപിഎമ്മുമായി ബന്ധത്തിലാണെന്നും സെമിനാറില്‍ നടന്നത് നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നും സുധാകരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *