മുംബൈയില്‍ കഴിഞ്ഞ ദിവസം കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്-ഇയുടെ ഒരു കേസ് കണ്ടെത്തിയെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സ്ഥിരീകരിക്കാതെ മുന്നോട്ടു പോകുമ്പോള്‍ വീണ്ടും ഗുജറാത്തിലും ഒരു കേസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദ് ഹിന്ദു പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദം വേഗം പടരുന്നതാണെങ്കിലും മാരകമല്ലെന്നാണ് വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദത്തേക്കാളും മാരകമല്ലെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പിലെ ഗവേഷണ വിഭാഗം പറയുന്നത്.
മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസ് ജീനോം പഠനത്തിനു വിധേയമാക്കിയെങ്കിലും കേന്ദ്ര ആരോഗ്യവകുപ്പധികൃതര്‍ ഇത് എക്‌സ്-ഇ ആണൈന്ന് സ്ഥിരീകരിച്ചിട്ടില്ല ഇതുവരെയും.













