• Home
  • latest news
  • കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

കാനഡയിലെ ടൊറാന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. കാര്‍ത്തിക് വാസുദേവ് എന്നാണ് വിദ്യാര്‍ഥിയുടെ പേര്. ടൊറാന്റോയിലെ സബ് വേ സ്‌റ്റേഷന്റെ കവാടത്തില്‍ കാര്‍ത്തികിനെ പലതവണ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വെടിയേല്‍ക്കാനിടയായ സാഹചര്യം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ഫൂട്ടേജുകളും ദൃക്‌സാക്ഷികളും നല്‍കുന്ന വിവരത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *