പാകിസ്ഥാനിൽ ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. ദേശീയ അസംബ്ളി പിരിച്ചുവിട്ട നടപടി പാകിസ്ഥാൻ കോടതി റദ്ദാക്കി. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമോയത്തിന്മേൽ വോട്ടെടുപ്പ് നടത്താത്തത് ഭരണാഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി. ഇമ്രാൻ ഖാനെതിരായ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. .സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
നിലവിലെ സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ഇമ്രാൻ ഖാന് ഭൂരിപക്ഷം തെളിയിക്കാൻ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഭരണകക്ഷിയിലെ അംഗങ്ങൾ വരെ ഇമ്രാന് എതിരെ വോട്ട് രേഖപ്പെടുത്താനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.
സൈന്യത്തിന്റെ പിന്തുണയും ഇമ്രാന്‍ ഖാന് ഇല്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സൈന്യം തീരുമാനിക്കുന്ന വ്യക്തിക്കാണ് പാക് രാഷ്ട്രീയത്തില്‍ എപ്പോഴും അതിജീവനം സാധ്യമായിട്ടുള്ളത്. സുപ്രീംകോടതി വിധി പോലും സൈന്യത്തിന്റെയും മനസ്സ് വായിച്ചതു പോലെ തോന്നാവുന്ന രീതിയിലാണ് ഉണ്ടായിരിക്കുന്നത്.















