• Home
  • kerala
  • വികസന വിഷയത്തില്‍ കേരളവുമായി ഭിന്നതയില്ല, ജനങ്ങളുടെ ഉല്‍കണ്ഠകള്‍ പരിഗണിക്കാന്‍ ഉത്തരവാദിത്വം – ബൃന്ദ കാരാട്ട്

വികസന വിഷയത്തില്‍ കേരളവുമായി ഭിന്നതയില്ല, ജനങ്ങളുടെ ഉല്‍കണ്ഠകള്‍ പരിഗണിക്കാന്‍ ഉത്തരവാദിത്വം – ബൃന്ദ കാരാട്ട്

വികസന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നയങ്ങളുമായി സി.പി.എമ്മില്‍ യാതൊരു ഭിന്നതയും ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം ജനങ്ങളുടെ ഉല്‍കണ്ഠകള്‍ പരിഗണിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബൃന്ദ സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ വിഷയം ഉദ്ദേശിച്ചു കൊണ്ട് പ്രതികരിച്ചു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ. പാരിസ്ഥിതികാഘാത പഠനം പരിഗണിക്കാതെയാണ് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. കുറഞ്ഞത് എട്ട് സംസ്ഥാനങ്ങളെങ്കിലും ഈ.ഐ.എ.ക്ക് ഒരു വിലയും കല്‍പിക്കാതെയാണ് വന്‍ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് തനിക്കറിയാമെന്നും ബൃന്ദ പറഞ്ഞു.
കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരു മാതൃകയാണ്. മാത്രമല്ല, രാജ്യത്തിലെ ഇതര സംസ്ഥാനങ്ങള്‍ക്കു മുമ്പാകെയുള്ള വ്യത്യസ്തമായ മാതൃകയാണ്. കെ-റെയില്‍ വിഷയത്തില്‍ കേരളത്തിലെ പാര്‍ടി പറയുന്നതും കേന്ദ്ര നേതൃത്വം പറയുന്നതില്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല-ബൃന്ദ പാര്‍ടി കോണ്‍ഗ്രസ് മീഡിയ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *