• Home
  • kerala
  • കുറ്റ്യാടി പുഴയിൽ അപകടത്തിൽ നവവരൻ മുങ്ങി മരിച്ചു

കുറ്റ്യാടി പുഴയിൽ അപകടത്തിൽ നവവരൻ മുങ്ങി മരിച്ചു

പുഴയിൽ ഉണ്ടായ അപകടത്തിൽ നവവരൻ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.പലേരി സ്വദേശി റിജിൽ ആണ് ജാനകിക്കാടിന് സമീപം കുറ്റ്യാടി പുഴയിൽ മുങ്ങി മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്.

ഫോട്ടോഷൂട്ടിനിടെയാണ്‌ അപകടമുണ്ടായതെന്നാണ്‌ വാര്‍ത്ത പരന്നതെങ്കിലും സംഭവം അങ്ങിനെയല്ലെന്ന്‌ പൊലീസ്‌ പിന്നീട്‌ വിശദീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഫോട്ടോ ഷൂട്ട്‌ ഈ പുഴയില്‍ നടത്തിയത്‌. ഇന്ന്‌ ദമ്പതിമാര്‍ പുഴക്കരയില്‍ കാഴ്‌ചകള്‍ ആസ്വദിക്കാനായി വന്നപ്പോഴായിരുന്നു അപകടം എന്ന്‌ പൊലീസ്‌ പറഞ്ഞു.

അവിചാരിതമായി വേലിയേറ്റമുണ്ടാകുന്ന പുഴയാണ് ജാനകിപ്പുഴ. പരിചയമില്ലാത്ത പലർക്കും നേരത്തെ അപകടമുണ്ടായിട്ടുമുണ്ട്. എന്നാൽ റെജിൽ പ്രദേശവാസിയായതുകൊണ്ടുതന്നെ ഇക്കാര്യം അറിയാവുന്നയാളുമായിരുന്നു. മാർച്ച് 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *