• Home
  • kerala
  • തിരുവനന്തപുരത്ത്‌ അതിശക്ത മഴ…നഗരത്തില്‍ ജലപ്രളയം

തിരുവനന്തപുരത്ത്‌ അതിശക്ത മഴ…നഗരത്തില്‍ ജലപ്രളയം


വേനലില്‍ അപ്രതീക്ഷിതമായി അതിശക്തമായ മഴയും കാറ്റും മിന്നലുമായി തലസ്ഥാനത്ത്‌ തീവ്രമായ മഴപ്പെയ്‌ത്ത്‌. ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും മഴ കനത്തു പെയ്‌തു. കാറ്റില്‍ മരങ്ങള്‍ വീണ്‌ പലയിടത്തും ഗതാഗതവും വൈദ്യുതിബന്ധവും നിലച്ചു. തമ്പാനൂരില്‍ റോഡില്‍ വലിയ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. പാങ്ങോട്‌ മരം ഒടിഞ്ഞു വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റില്‍ വലിയ ബോര്‍ഡുകളും മറ്റും കടപുഴകി വീണിട്ടുണ്ട്‌. കേബിള്‍ക്കുഴികളില്‍ വെള്ളം നിറഞ്ഞ്‌ വലിയ അപകട സാധ്യതയും ഉണ്ടായിട്ടുണ്ട്‌.
അടുത്ത അഞ്ച്‌ ദിവസം തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ശക്തമായ കാറ്റും ഉണ്ടായേക്കാമെന്ന്‌ കാലാവസ്ഥാ മുന്നറിയിപ്പുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *