• Home
  • kerala
  • പയ്യാമ്പലം കടപ്പുറത്ത്‌ മാര്‍ക്‌സിന്റെ കൂറ്റന്‍ മണല്‍ശില്‍പം

പയ്യാമ്പലം കടപ്പുറത്ത്‌ മാര്‍ക്‌സിന്റെ കൂറ്റന്‍ മണല്‍ശില്‍പം

സി.പി.എമ്മിന്റെ ദേശീയ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ കാൾ മാർക്സിന്റെ കൂറ്റൻ മണൽശിൽപ്പം. പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണൽ ശിൽപ്പം ഒരുക്കിയത്. ഉണ്ണി കാനായി, സന്തോഷ് ചൂണ്ട, രാജീവൻ പയ്യന്നൂർ, രവീന്ദ്രൻ പുറക്കുന്ന്, ദാമോദരൻ മാഷ്, രവ്ണ മൂഴിക്കര, എൻ വി രമ്യ എന്നിവരാണ് ശിൽപ്പം നിർമിച്ചത്. പാർടി കോൺഗ്രസ് സമാപിക്കുന്നത് വരെ പുതുകാഴ്ചയായി മണൽ ശിൽപം പയ്യാമ്പലത്തുണ്ടാകും. ശിൽപം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ അനാവരണം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ പി വി ഗോപിനാഥ് അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി, പ്രചാരണ കമ്മിറ്റി കൺവീനർ എം ഷാജർ, പി അഖിൽ എന്നിവർ സംസാരിച്ചു. ആയിക്കരയിൽ നിന്ന് പയ്യാമ്പലത്തേക്ക് ജലഘോഷയാത്രയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *