മഞ്ചേരി നഗരസഭയിലെ മുസ്ലിം ലീഗ്കൗൺസിലർ തലാപ്പിൽ അബ്‌ദുൾ ജലീലിനെ (52) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ. മാർച്ച് 29ന് രാത്രി പത്തോടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഞ്ചേരി നഗരസഭയിലെ 16ാം വാർഡ് കൗൺസിലറും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു അബ്‌ദുൾ ജലീൽ.കേസിൽ പാണ്ടിക്കാട് കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (26) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.














