• Home
  • kerala
  • പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നില്ലെന്ന് ജി. സുധാകരൻ

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നില്ലെന്ന് ജി. സുധാകരൻ

കണ്ണൂരില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍.

ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇതേത്തുടര്‍ന്ന് സുധാകരന് പകരം പ്രതിനിധിയെ ജില്ലാ നേതൃത്വം ഉള്‍പ്പെടുത്തി.

ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് പകരം പ്രതിനിധിയാക്കിയത്.

ആലപ്പുഴയില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് സുധാകരന്‍.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *