• Home
  • world
  • ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയാണ് ഇന്ന് അടിയന്തരാവസ്ഥ ഉത്തരവ് ഇറക്കിയത്. ഇതോടെ കടുത്ത നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതോടെ സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യുവാനും ദീർഘനാളത്തേക്ക് തടവിൽ പാർപ്പിക്കാനും സാധിക്കും. രാജ്യത്തെ ക്രമസമാധാനം നിലനിർത്താനും ഭക്ഷ്യമസാമഗ്രികളുടെ സുഗമമായ വിതരണത്തിനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് രജപക്സെ പറഞ്ഞു. വ്യാഴാഴ്‌ച രാത്രിയോടെ പ്രസിഡണ്ടിന്റെ വസതിക്കു മുന്നില്‍ ആയിരത്തിലധികം പേര്‍ വന്‍ പ്രതിഷേധവുമായി എത്തുകയും പൊലീസും സൈനികരും ജനങ്ങളുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്‌തിരുന്നു. ജനങ്ങൾ പ്രസിഡന്റിന്റെ വീട് വളഞ്ഞു. രംഗം ശാന്തമാക്കാൻ പൊലീസും പ്രത്യേക ദൗത്യ സേനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *