Categories
national

ബംഗാൾ ഉപതിരഞ്ഞെടുപ്പ്‌: ശത്രുഘ്‌നന്‍ സിന്‍ഹ, ബാബുല്‍ സുപ്രിയോ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍…ബിജെപിക്ക് മമതയുടെ സ്ട്രോക്ക്

പശ്ചിമ ബംഗാൾ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി മുൻ കേന്ദ്രമന്ത്രിമാരായ ശത്രുഘ്നൻ സിൻഹയും ബാബുൽ സുപ്രിയോയും മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച പ്രഖ്യാപിച്ചു. സിൻഹ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ അസൻസോളിൽ നിന്ന് മത്സരിക്കും. ബാലിഗുഞ്ചെ നിയമസഭാ സീറ്റിലേക്ക് ആണ് ബാബുൽ സുപ്രിയോ മത്സരിക്കുക.

ശത്രുഘ്നൻ സിൻഹ

“മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ ശത്രുഘ്നൻ സിൻഹയാണ് അസൻസോളിൽ നിന്നുള്ള ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥിയെന്ന് അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്,” എന്ന് ബാനർജി ട്വീറ്റ് ചെയ്തു.

thepoliticaleditor
ബാബുൽ സുപ്രിയോ

മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത ഗായകനുമായ ബാബുൽ സുപ്രിയോ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി. വിടുകയും പാര്‍ലമെന്റ്‌ അംഗത്വവും ഉപേക്ഷിക്കുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്‌തിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയും നേരത്തെ ബി.ജെ.പി. നേതാവായിരുന്നു. പിന്നീട്‌ ബി.ജെ.പി.യുമായി തെറ്റുകയും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick