• Home
  • kerala
  • ഹാൾ നിർമ്മാണം : പിഴയടക്കാൻ നോട്ടീസ്‌ നൽകിയെന്ന വാർത്ത തെറ്റിദ്ധാരണ മൂലമെന്ന്‌ സിപിഎം

ഹാൾ നിർമ്മാണം : പിഴയടക്കാൻ നോട്ടീസ്‌ നൽകിയെന്ന വാർത്ത തെറ്റിദ്ധാരണ മൂലമെന്ന്‌ സിപിഎം


നായനാർ അക്കാദമിയിലെ ഹാൾ നിർമാണത്തിൽ സിആർസെഡ്‌ ലംഘനമുണ്ടെന്നും കന്റോൺമെന്റ്‌ അധികൃതർ പിഴയടക്കാൻ നോട്ടീസ്‌ നൽകിയെന്നുമുള്ള വാർത്ത തെറ്റിദ്ധാരണയിൽനിന്നാണെന്ന്‌ സംഘാടകസമിതി ട്രഷറർ എം വി ജയരാജൻ. വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടീസിന്‌ ഒരുമാസം സമയം നൽകുകയാണ്‌ ചെയ്‌തത്‌. നായനാർ അക്കാദമിയുടെ അനുമതി സംബന്ധിച്ച രേഖകൾ കന്റോൺമെന്റിന്റെ പരിഗണനയിലാണ്‌. കേന്ദ്രസർക്കാരിനെയും എംപിമാർ സമീപിച്ചിട്ടുണ്ട്‌. അനുകൂലമായ മറുപടിയാണ്‌ ഇക്കാര്യത്തിൽ മന്ത്രിയും വകുപ്പുസെക്രട്ടറിയും നൽകിയത്‌. ടെൻസൈൽ ഉപയോഗിച്ചുള്ള ഹാളാണ്‌ സമ്മേളനത്തിന്‌ ഒരുക്കുന്നത്‌. സാങ്കേതിക തടസങ്ങൾ മാത്രമാണ്‌ ഇക്കാര്യത്തിൽ കന്റോൺമെന്റ്‌ ഉന്നയിച്ചത്‌. ഇത്‌ പരിഹരിക്കാനാകുമെന്നും ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *