സിപിഎം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ചരിത്ര–- ചിത്ര–- ശിൽപ്പ പ്രദർശനത്തിൽ പകൽ 11 മുതൽ മൂന്നുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കടുത്ത ചൂട് കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ 10 മുതൽ 11വരെയും ഉച്ച കഴിഞ്ഞ് മൂന്നു മുതൽ രാത്രി ഒമ്പതുവരെയുമായിരിക്കും വെള്ളിയാഴ്‌ച മുതൽ സന്ദർശന സമയം..














