• Home
  • kerala
  • വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലർ മരിച്ചു

വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലർ മരിച്ചു

ഇന്നലെ ആക്രമണത്തിനിരയായി വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മലപ്പുറം മഞ്ചേരി നഗരസഭാ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു. ആക്രമണത്തിൽ ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ മഞ്ചേരി കുട്ടിപ്പാറയില്‍ ആണ് ആക്രമണം ഉണ്ടായത്‌. കാറിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജലീൽ. വാഹന പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടു പേർ ബൈക്കിൽ പിന്തുടർന്നെത്തി അക്രമിക്കുകയായിരുന്നു. അക്രമികള്‍ ഇവര്‍ സഞ്ചരിച്ച വാഹനവും തകര്‍ത്തിരുന്നു. ബൈക്കിലെത്തിയ ആക്രമികളുടെ ഹെല്‍മറ്റ് കാറിനകത്ത് കണ്ടെത്തി. കൗണ്‍സിലര്‍ക്ക് നേരെ സംഘം വടിവാളുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ഖബറടക്കം നാളെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published. Required fields are marked *