• Home
  • world
  • ഇമ്രാന്‍ ഖാന്‌ അവസാന നിമിഷം മുട്ടന്‍ പണി കിട്ടി…ഇനി രക്ഷയില്ലെന്ന്‌ റിപ്പോര്‍ട്ട്‌

ഇമ്രാന്‍ ഖാന്‌ അവസാന നിമിഷം മുട്ടന്‍ പണി കിട്ടി…ഇനി രക്ഷയില്ലെന്ന്‌ റിപ്പോര്‍ട്ട്‌

ഭരണകക്ഷിയുടെ മുഖ്യ സഖ്യകക്ഷി നാടകീയ നീക്കത്തില്‍ പ്രതിപക്ഷത്തോട്‌ ചേര്‍ന്നതോടെ പാകിസ്‌താന്‍ പ്രധാനമന്ത്രി ഇന്ന്‌ തന്നെ രാജി വെച്ചേക്കുമെന്ന്‌ മാധ്യമങ്ങള്‍.
ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരികെ ഇന്‍സാഫ്‌ പാര്‍ടിയുടെ സര്‍ക്കാരിന്‌ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്‌ പിന്തുണ പിന്‍വലിച്ച്‌ പ്രതിപക്ഷമായ പാകിസ്‌താന്‍ പീപ്പിള്‍ പാര്‍ടിയോടൊപ്പം ചേര്‍ന്നതായി പ്രഖ്യാപനം. ഇതോടെ ഇമ്രാന്‍ ഖാന്‌ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭൂരിപക്ഷമില്ലാതെയായിരിക്കുന്നു. മാര്‍ച്ച്‌ 31-നാണ്‌ അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്‌. പുതിയ സംഭവ വികാസവും കൂടി ആയതോടെ, അവിശ്വാസ പ്രമേയത്തിനു മുമ്പു തന്നെ ഇമ്രാന്‍ ഖാന്‍ രാജിവെക്കാനിടയുണ്ടെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

ഐക്യ പ്രതിപക്ഷവും എംക്യുഎമ്മും ഒരു ധാരണയിലെത്തി. ഇരു പാര്‍ടികളും തമ്മില്‍ കരാര്‍ ആയതായി പി.പി.പി. നേതാവ്‌ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ച്‌ എല്ലാം വെളിപ്പെടുത്തുമെന്നും ബിലാവല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *