• Home
  • kerala
  • ഓട്ടോറിക്ഷയ്ക്കു മിനിമം ചാർജ് 30 രൂപയാക്കി…ടാക്സികൾക്കും കൂട്ടി

ഓട്ടോറിക്ഷയ്ക്കു മിനിമം ചാർജ് 30 രൂപയാക്കി…ടാക്സികൾക്കും കൂട്ടി

കേരളത്തില്‍ ഓട്ടോറിക്ഷയ്ക്കു മിനിമം ചാർജ് 30 രൂപയാക്കി വർധിപ്പിക്കും. നിലവിൽ ഇതു 25 രൂപയാണ്. 1.5 കി.മീ ദൂരമാണ് ഓട്ടോയുടെ മിനിമം ദൂരം. ഇതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണ് നിലവിൽ വാങ്ങുന്നത്. ഇത് 15 ആയി ഉയർത്തും. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് (5 കി.മീ) 200 രൂപയാക്കി. നിലവിൽ മിനിമം കൂലി 175 രൂപയാണ്. ഇതു കഴിഞ്ഞുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ്. ഇത് 20 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. വെയ്റ്റിങ് ചാർജ് ഓട്ടോയ്ക്കും ടാക്സിയ്ക്കും മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *