തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച പുതിയ മമ്മൂട്ടി ചിത്രം ഭീഷ്‌മ പര്‍വ്വം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്‌മ പർവം. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.














