• Home
  • kerala
  • ധർമ്മശാല-പറശ്ശിനിക്കടവ് റോഡിന് 2.20 കോടിയുടെ ഭരണാനുമതി

ധർമ്മശാല-പറശ്ശിനിക്കടവ് റോഡിന് 2.20 കോടിയുടെ ഭരണാനുമതി

ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയായി. ധർമ്മശാല മുതൽ പറശ്ശിനിക്കടവ് വരെയുള്ള 4.5 കിലോമീറ്റർ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് അനുമതിയായത്.

പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രം, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് സ്‌നേക്പാർക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്. 7 മീറ്റർ വീതിയിലാണ് റോഡ് ബിഎംബിസി നടത്തുക. തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്ററുടെ ഇടപെടലിനെ തുടർന്നാണ് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവായത്.

എത്രയും പെട്ടെന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *