• Home
  • latest news
  • യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു…രണ്ട് ഉപമുഖ്യമന്ത്രിമാര്‍…52 മന്ത്രിമാര്‍

യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു…രണ്ട് ഉപമുഖ്യമന്ത്രിമാര്‍…52 മന്ത്രിമാര്‍

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്‌നൗ അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 50,000ത്തിലധികം കാണികള്‍ പങ്കെടുത്ത ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് യോഗി സത്യവാചകം ചൊല്ലിക്കൊടുത്തത്.കേശവ് മൗര്യ, ബ്രജേഷ് പഥക്ക് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശര്‍മ്മയ്ക്ക് പകരമാണ് ബ്രജേഷ് പഥക്കിനെ നിയമിച്ചത്. യോഗിക്കൊപ്പം 52 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *