• Home
  • latest news
  • യുഡിഎഫ്‌ എം.പിമാരെ പാര്‍ലമെന്റ്‌ വളപ്പില്‍ സുരക്ഷാ പൊലീസ്‌ ആക്രമിച്ചു…അതി സുരക്ഷാ മേഖലയില്‍ സ്വാഭാവികമെന്ന്‌ കെ.സുരേന്ദ്രന്‍

യുഡിഎഫ്‌ എം.പിമാരെ പാര്‍ലമെന്റ്‌ വളപ്പില്‍ സുരക്ഷാ പൊലീസ്‌ ആക്രമിച്ചു…അതി സുരക്ഷാ മേഖലയില്‍ സ്വാഭാവികമെന്ന്‌ കെ.സുരേന്ദ്രന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചു പാര്‍ലമെന്റ് വളപ്പിൽ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരുടെ കയ്യേറ്റം.

പാര്‍ലമെന്റ്‌ അംഗങ്ങളാണെന്നറിയാമായിരുന്നിട്ടും തീര്‍ത്തും അപലപനീയമായ കയ്യേറ്റമാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ചത്‌. പുരുഷ പൊലീസുകാര്‍ തന്നെ ആക്രമിച്ചതായി രമ്യ ഹരിദാസും തന്റെ മുഖത്ത്‌ പൊലീസുകാരന്‍ അടിച്ചതായി ഹൈബി ഈഡനും പറഞ്ഞു. പാര്‍ലമെന്റില്‍ വിഷയം എം.പി.മാര്‍ ശക്തമായി ഉയര്‍ത്തി. നടന്ന സംഭവങ്ങള്‍ കൃത്യമായി എഴുതി നല്‍കാന്‍ സ്‌പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടു.

https://www.facebook.com/watch/?v=459604802338029

അതേ സമയം പൊലീസിന്റെ കയ്യേറ്റത്തെ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍ ന്യായീകരിച്ചു. അതിസുരക്ഷാ മേഖലയില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെന്നും അതിന്‌ ഈ രീതിയില്‍ പൊലീസ്‌ പ്രതികരിച്ചാല്‍ അതില്‍ തെറ്റു പറയാനാവില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പൊലീസ്‌ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ്‌ എം.പി.മാര്‍ കാണിച്ചത്‌ വിവരക്കേടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പാര്‍ലമെന്റിനു മുന്നില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന്‌ സുരേന്ദ്രന്‍ പഠിപ്പിക്കേണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *