• Home
  • latest news
  • തുടര്‍ച്ചയായ കുര…അയല്‍പക്കത്തെ നായയെ തല്ലിക്കൊല്ലാന്‍ പോയ കുട്ടി എതിര്‍ത്ത വൃദ്ധനെ തല്ലിക്കൊന്നു

തുടര്‍ച്ചയായ കുര…അയല്‍പക്കത്തെ നായയെ തല്ലിക്കൊല്ലാന്‍ പോയ കുട്ടി എതിര്‍ത്ത വൃദ്ധനെ തല്ലിക്കൊന്നു

അയല്‍പക്കത്തെ നായയുടെ തുടര്‍ച്ചയായ കുരയില്‍ അസഹ്യത പൂണ്ട കൗമാരക്കാരന്‍ അതിനെ തല്ലിക്കൊല്ലാന്‍ ഇരുമ്പുവടിയുമായി പോയതായിരുന്നു. തന്റെ നായയെ കൊല്ലുന്നത്‌ തടയാന്‍ യജമാനനായ 85 വയസ്സുകാരന്‍ തുനിഞ്ഞു. കുപിതനായ കുട്ടി ആ വൃദ്ധനെ ഇരുമ്പുവടി കൊണ്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മാരകമായി പരിക്കേറ്റ വൃദ്ധന്‍ പിന്നീട്‌ ആശുപത്രിയില്‍ മരിച്ചു. സംഭവം നടന്നത്‌ ഡെല്‍ഹിയില്‍. ഹോളി ദിവസങ്ങളിലൊന്നിലാണ്‌ അക്രമം നടന്നതെന്ന്‌ പൊലീസ്‌ വെളിപ്പെടുത്തി. തന്റെ വളർത്തുനായയെ തല്ലിക്കൊല്ലുന്നത് എതിർത്തതിന്നാണ് 85 കാരനെ കൗമാരക്കാരൻ നായയെ കൊല്ലാന്‍ കൊണ്ടുപോയ ഇരുമ്പുവടി ഉപയോഗിച്ച്‌ വൃദ്ധനെ മര്‍ദ്ദിച്ചത്‌.

മാർച്ച് 18ന് നജഫ്ഗഡിൽ നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. മരിച്ച അശോക് കുമാർ എന്നയാളാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. കുട്ടി അകത്ത് കടന്ന് നായയെ ഇരുമ്പ് വടി കൊണ്ട് അടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തെ അശോക് കുമാർ എതിർത്തപ്പോൾ കുട്ടി വടികൊണ്ട് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം റാവു തുലാറാം മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *