• Home
  • latest news
  • ദേഹാസ്വാസ്ഥ്യം അവഗണിച്ചു…ബംഗാളി നടന്‍ അഭിഷേക് ചാറ്റർജി അന്തരിച്ചു

ദേഹാസ്വാസ്ഥ്യം അവഗണിച്ചു…ബംഗാളി നടന്‍ അഭിഷേക് ചാറ്റർജി അന്തരിച്ചു

ബംഗാളി ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്ത നടൻ അഭിഷേക് ചാറ്റർജി (58) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. തന്റെ ടിവി ഷോയായ ഇസ്മ്രത് ജോഡിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും ചാറ്റർജിക്ക് സെറ്റിലെ ജോലിക്കാർ പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതിനാൽ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുകാർ ഡോക്ടറെ വിളിച്ച് കുറച്ച് മരുന്നുകൾ നൽകി . പക്ഷെ പുലർച്ചെ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *