പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശം. അതു പോലെ വിമാനത്തിലെ ജോലിക്കാര്‍ക്ക് ഇനി പിപിഇ കിറ്റും ധരിക്കേണ്ട ആവശ്യമില്ല. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമ പ്രകാരമുള്ള മറ്റ് നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. എന്നാൽ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമ്പോഴാകും നിർദ്ദേശം നിലവിൽ വരുക. ഇതോടൊപ്പം ആരോഗ്യ മന്ത്രാലയം നൽകിയ മറ്റു നിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കുന്നു.













