• Home
  • latest news
  • ദി കശ്മീർ ഫയൽസ് സിനിമയെക്കുറിച്ച് വിവാദ ട്വീറ്റുകൾ: ഐഎഎസ് ഉദ്യോഗസ്ഥൻ നിയാസ് ഖാന് നോട്ടീസ്

ദി കശ്മീർ ഫയൽസ് സിനിമയെക്കുറിച്ച് വിവാദ ട്വീറ്റുകൾ: ഐഎഎസ് ഉദ്യോഗസ്ഥൻ നിയാസ് ഖാന് നോട്ടീസ്

ദി കശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് വിവാദ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ നിയാസ് ഖാന് നോട്ടീസ് നൽകുമെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച അറിയിച്ചു . സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായ നിയാസ് ഖാൻ കഴിഞ്ഞയാഴ്ച ഒരു ട്വീറ്റിൽ ദ കശ്മീർ ഫയൽസിന്റെ നിർമ്മാതാക്കളോട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും ധാരാളം മുസ്ലീങ്ങൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിംകളുടെ കൂട്ടക്കൊലയെ ഉയർത്തിക്കാട്ടുന്ന ഒരു പുസ്തകം എഴുതാൻ താൻ പദ്ധതിയിട്ടിരുന്നുവെന്നും അതിൽ പറയുന്ന കാര്യങ്ങളെ മുൻ നിർത്തി ദ കശ്മീർ ഫയൽസ് പോലൊരു സിനിമ ആരെങ്കിലും ഒരുക്കണമെന്നും നിയാസ് ഖാൻ ട്വീറ്റിൽ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും കാശ്മീരിൽ അവർക്ക് വീടുകൾ നിർമ്മിക്കുന്നതിനുമായി സിനിമയിൽ നിന്നുള്ള എല്ലാ വരുമാനവും കൈമാറാൻ അദ്ദേഹം ദി കശ്മീർ ഫയൽസ് നിർമ്മാതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *