ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് റാഞ്ചി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും ഡെല്‍ഹി എയിംസിലേക്ക് മാറ്റിയ ആര്‍.ജെ.ഡി.തലവന്‍ ലാലു പ്രസാദ് യാദവിന് പ്രവേശനം നല്‍കാന്‍ ഡെല്‍ഹി എയിംസ് വിസമ്മതിച്ചു. കാരണം പുറത്തു പറഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് മൂന്നിന് ചാർട്ടേഡ് വിമാനത്തിൽ റാഞ്ചിയിലേക്ക് തിരിക്കും
ഡൽഹി എയിംസ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതായും ബുധനാഴ്ച പുലർച്ചെ 4 മണിക്ക് റാഞ്ചിയിലെ റിംസിലേക്ക് മടങ്ങാൻ നേതാവിനോട് ആവശ്യപ്പെട്ടതായും ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. . കിഡ്നിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആർജെഡി നേതാവിനെ എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റിയത്. അത്യാഹിത വിഭാഗത്തിൽ രാത്രി മുഴുവൻ നിരീക്ഷണത്തിലായിരുന്നു. ലാലു പ്രസാദിന്റെ ക്രിയേറ്റിനിൻ അളവ് 4.1 ൽ നിന്ന് 4.6 ആയി ഉയർന്നു.













