• Home
  • kerala
  • താൽപര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാൻ റെയിൽ അലൈൻമെന്റിൽ ഒരു മന്ത്രി മാറ്റം വരുത്തി: തിരുവഞ്ചൂരിന്റെ ആരോപണം

താൽപര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാൻ റെയിൽ അലൈൻമെന്റിൽ ഒരു മന്ത്രി മാറ്റം വരുത്തി: തിരുവഞ്ചൂരിന്റെ ആരോപണം

കെ റെയിൽ അലൈൻമെന്റിൽ ഒരു മന്ത്രി മാറ്റം വരുത്തിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അത് തനിക്ക് നേരിട്ട് അറിയാം. മന്ത്രിക്ക് താൽപര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാനാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയത്. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ” ചിലയാളുകൾ അലൈൻമെന്റിൽ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം. കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ പാതയിൽ അദ്ദേഹത്തിന്‌ ഇഷ്ടമുള്ള ചിലര്‍ക്ക്‌ ബാധിക്കാത്ത രീതിയില്‍ അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തിക്കൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കിൽ പറയട്ടെ. അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയിൽ ഉദ്യോഗസ്ഥർ പറയട്ടെ. അത് കേരളത്തിൽ ഉടനീളം നടന്നിട്ടുണ്ട്. താൽപര്യമുള്ള ആളുകൾക്ക് അലൈൻമെന്റിൽ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വച്ചുകൊടുത്തിട്ടുണ്ട്. “– തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *