എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഉത്തരാഖണ്ഡ് ബിജെപി നിയമസഭാ കക്ഷി നേതാവായി പുഷ്കർ സിംഗ് ധാമിയെ ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചു, അതായത് അദ്ദേഹം തുടർച്ചയായ രണ്ടാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടരും. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ബിജെപി ഉന്നത നേതൃത്വത്തിന്റെ യോഗത്തിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടും നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്‌കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു.
70 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി തുടർച്ചയായ രണ്ടാം തവണയും ഉത്തരാഖണ്ഡിൽ അധികാരത്തിലെത്തിയത്. എന്നാൽ ഉദ്ദംസിംഗ് നഗർ ജില്ലയിലെ ഖത്തിമ മണ്ഡലത്തിൽ നിന്ന് പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രി 6,579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.













