• Home
  • kerala
  • സിപിഎം സെമിനാറിൽ പങ്കെടുക്കാൻ തരൂരിന് സോണിയ അനുമതി നൽകിയില്ല

സിപിഎം സെമിനാറിൽ പങ്കെടുക്കാൻ തരൂരിന് സോണിയ അനുമതി നൽകിയില്ല

സിപിഎം പാർട്ടി കോൺഗ്രസ് അനുബന്ധ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന് ഹൈക്കമാൻഡിന്റെ അനുമതിയില്ല. കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കാനാണു നിർദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം തരൂരിനെ അറിയിച്ചത്. സിപിഎമ്മിന്റെ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളെ കെ.പി.സി.സി. വിലക്കിയിട്ടുണ്ട്‌. അതനുസരിച്ച്‌ കഴിഞ്ഞ ദിവസം കണ്ണൂരിലെ പയ്യന്നൂരില്‍ സംഘടപ്പിച്ച ട്രേഡ്‌ യൂണിയന്‍ സെമിനാറില്‍ ഐഎന്‍ടിയുസി പ്രസിഡണ്ട്‌ ആര്‍.ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ തിരിച്ചു പോയിരുന്നു. ശശി തരൂരിനും ഇതേ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തരൂര്‍ അത്‌ പൂര്‍ണമായും ചെവിക്കൊണ്ടില്ല.

കേരളത്തിൽ നിന്നുള്ള എംപിമാർ സോണിയയെ സാഹചര്യം അറിയിച്ചിരുന്നു. സിപിഎം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെ കെപിസിസി വിലക്കിയിരുന്നു. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയുടെ അനുവാദം തേടുമെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *