മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി ബിരേൻ സിങ്ങിനെ പ്രഖ്യാപിച്ചത്. കേന്ദ്ര നിരീക്ഷകരായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും നിയമമന്ത്രി കിരൺ റിജിജുവുമാണ് പ്രഖ്യാപനം നടത്തിയത്. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു.













