• Home
  • latest news
  • തെലങ്കാന സമര നായിക മല്ലു സ്വരാജ്യം അന്തരിച്ചു

തെലങ്കാന സമര നായിക മല്ലു സ്വരാജ്യം അന്തരിച്ചു

ആന്ധ്രപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയിലായിരുന്നു അന്ത്യം. മല്ലു ഗൗതം റെഡ്ഢി, മല്ലു നാഗാർജുൻ റെഡ്ഢി എന്നിവർ മക്കളാണ്.

ഭൗതിക ദേഹം ഇന്ന് ജന്മനാടായ നല്ലഗൊണ്ടയിലേക്ക് കൊണ്ടുപോകും. ജന്മനാട്ടിലെ പൊതുദര്‍ശനത്തിനുശേഷം നല്ലഗൊണ്ട മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും.

1931-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ജന്മി കുടുംബത്തിലാണ് മല്ലു സ്വരാജ്യം ജനിച്ചത്. സ്വരാജ്യ മുദ്രാവാക്യമുയർത്തി ഗാന്ധിജി ആഹ്വാനംചെയ്ത സത്യഗ്രഹത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്. പതിനൊന്നാംവയസ്സിൽ പൊതു പ്രവർത്തനം തുടങ്ങി. സഹോദരൻ ഭീംറെഡ്ഡിയും ജീവിത പങ്കാളി എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു. നൽഗൊണ്ട മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് ജയിക്കുകയുണ്ടായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *