• Home
  • kerala
  • കെ.റെയിലിന്‌ വേണ്ടി കേരളത്തിന്‌ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കെ.റെയിലിന്‌ വേണ്ടി കേരളത്തിന്‌ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിനു വേണ്ടി സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് വിശദമായ ഡിപിആർ തയ്യാറാക്കാനാണ്. അത് പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയായി കാണരുത്. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും അദ്ദേഹം ലോകസഭയിൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ചത്. പദ്ധതിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത് പ്രാഥമിക അംഗീകാരം മാത്രമാണ്. പദ്ധതിക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തി റിപ്പോർട്ടും വിശദമായ ഡിപിആറും തയ്യാറാക്കുകയും സാദ്ധ്യതാ പഠനം നടത്തുകയും ചെയ്യാൻ വേണ്ടി മാത്രമാണ് ഈ അംഗീകാരം. മറിച്ച് ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടു പോകാനുള്ള അനുമതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *