ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ ആക്രമിക്കപ്പെട്ട നടി നല്‍കിയ പരാതിയില്‍ ബാര്‍ കൗണ്‍സിലിന്റെ മറുപടി. ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ തുടര്‍നടപടിയെടുക്കാന്‍ കഴിയില്ലെന്നും ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം രേഖാമൂലം പരാതി നല്‍കിയാല്‍ നടപടികള്‍ സ്വീകരിക്കാമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍. അനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നടിയുടെ ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ രേഖാമൂലം പരാതി നല്‍കേണ്ട നടപടിക്രമങ്ങളടക്കം വിശദമാക്കി മറുപടി അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.














