പഞ്ചാബിൽ നിന്ന് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ ആം ആദ്മി പാർട്ടി രാജ്യസഭയിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ സ്‌പോർട്‌സ് സർവകലാശാലയുടെ ചുമതലയും സിംഗിന് നൽകിയേക്കും. ജലന്ധറിൽ കായിക സർവ്വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉറപ്പ് നൽകിയിട്ടുണ്ട്.
എഎപിയുടെ വിജയത്തിന് തൊട്ടുപിന്നാലെ, ഭാജി എന്നറിയപ്പെടുന്ന സിംഗ് മന്നിനെ അഭിനന്ദിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു. “നമ്മുടെ പുതിയ മുഖ്യമന്ത്രിയായതിൽ ആം ആദ്മി പാർട്ടിക്കും എന്റെ സുഹൃത്ത് ഭഗവന്ത്മാനും അഭിനന്ദനങ്ങൾ .ഭഗത്സിംഗിന്റെ ഗ്രാമമായ ഖത്കർകലനിൽ അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേൾക്കുന്നത് വളരെ സന്തോഷകരമാണ്–ഹർഭജൻ എഴുതി.













