• Home
  • kerala
  • എ.എ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി…കോൺഗ്രസിന്റേത് എം.ലിജു ? കേരളത്തിൽ നിന്നും രാജ്യസഭയിൽ യുവനിര

എ.എ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി…കോൺഗ്രസിന്റേത് എം.ലിജു ? കേരളത്തിൽ നിന്നും രാജ്യസഭയിൽ യുവനിര

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ എ.എ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി സിപിഎം തീരുമാനിച്ചു . യുവ പ്രാതിനിധ്യം പരിഗണിച്ചാണ് റഹീമിനെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആരെന്നത്‌ തീരുമാനമായില്ലെന്ന്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്‍ പറഞ്ഞുവെങ്കിലും എം.ലിജു പരിണനയിലുണ്ടെന്ന്‌ അദ്ദേഹം ഡല്‍ഹിയില്‍ സൂചിപ്പിച്ചു. ലിജു ദേശീയ നേതൃത്വവുമായി കൂടിക്കാഴ്‌ചയും നടത്തിയിട്ടുണ്ട്‌.

റഹീമിനൊപ്പം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു എന്നിവരുടെ പേരും സിപിഎം പരിഗണനയിലുണ്ടായിരുന്നു. 2011ല്‍ റഹിം വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. യുഡിഎഫിലെ വര്‍ക്കല കഹാറിനോട് പക്ഷെ ജയിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *