വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട മതാചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യൂണിഫോമിന്റെ ഭാഗമായി ഹിജാബ് വേണ്ടെന്ന് തീരുമാനിക്കുന്നത് എതിര്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്‌തി, ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.
ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. കേസിൽ വിവിധ സംഘടനകളും കക്ഷി ചേർന്നിരുന്നു. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്നോ ഹിജാബ് നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ കോടതിക്ക് ഇപ്പോൾ വിലയിരുത്താൻ കഴിയുന്നില്ല എന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.













