• Home
  • kerala
  • കപില്‍ സിബലിന് കോണ്‍ഗ്രസിന്റെ എബിസി അറിയില്ല, കോണ്‍ഗ്രസ് സംസ്‌കാരവും ഇല്ല-അശോക് ഗെഹ് ലോട്ട്

കപില്‍ സിബലിന് കോണ്‍ഗ്രസിന്റെ എബിസി അറിയില്ല, കോണ്‍ഗ്രസ് സംസ്‌കാരവും ഇല്ല-അശോക് ഗെഹ് ലോട്ട്

രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിനെതിരെ പാര്‍ടിയില്‍ പടനീക്കം. സിബല്‍ കോണ്‍ഗ്രസ് സംസ്‌കാരമുള്ള വ്യക്തിയല്ലെന്നും രാഷ്ട്രീയത്തില്‍ വന്ന വക്കീല്‍ മാത്രമാണെന്നും രൂക്ഷമായി പരിഹസിച്ചു കൊണ്ട് രാഹുല്‍ ഗാന്ധിയുടെ പാളയത്തിലെ പ്രധാനിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ട് രംഗത്തെത്തി.

‘ സിബലിന് സോണിയയും രാഹുലും ധാരാളം അവസരങ്ങള്‍ നല്‍കി. കോണ്‍ഗ്രസിനെക്കുറിച്ച് എബിസി അറിയാത്ത ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചില്ല’- ഗെഹ് ലോട്ട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

https://thepoliticaleditor.com/2022/03/kapil-sibel-opens-up-against-shadow-presidentship-of-rahul-gandhi/

ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ജി-23 വിമത സംഘത്തിലെ പ്രമുഖനാണ് കപില്‍ സിബല്‍. ഇന്നലെ സിബല്‍ മാധ്യമ അഭിമുഖത്തില്‍ രാഹുല്‍ അല്ല കോണ്‍ഗ്രസ് എന്നും ഗാന്ധി കുടുംബത്തിനു പുറത്ത് കോണ്‍ഗ്രസിന് വലിയ നേതാക്കളുണ്ടെന്നും ആഞ്ഞടിച്ചിരുന്നു.

കോണ്‍ഗ്രസിനെ ഒരു കുടുംബത്തിലേക്ക് ഒതുക്കുന്നതിനെതിരെ തുറന്നടിച്ച സിബല്‍ പാര്‍ടി ഇപ്പോള്‍ ഒരു ഭാവനാലോകത്തിലാണെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ രാഹുല്‍ പാളയത്തില്‍ നിന്നുള്ള രൂക്ഷമായ പ്രതികരണമാണ് അശോക ഗെഹ് ലോട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത ദിവസം ജി-23 നേതാക്കള്‍ പരസ്യമായി പത്രസമ്മേളനം നടത്താനിരിക്കെയാണ് വാക്‌പോര് കനക്കുന്നത്.

്അതേസമയം, തിരഞ്ഞെടുപ്പു തോല്‍വി പിണഞ്ഞ സംസ്ഥാനങ്ങളിലെ പി.സി.സി.അധ്യക്ഷരോട് രാജി വെക്കാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കയാണ്. പുനസ്സംഘടന നടത്തുന്നതിനാണ് ഇതെന്ന് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *